Translate

Monday 15 February 2016

പുതിയ സംസ്ഥാന ഭാരവാഹികള്‍; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഡി എച്ച് ആര്‍ എം

തിരുവനന്തപുരം: ഡി എച്ച് ആര്‍ എമ്മിന് പുതിയ സംസ്ഥാന ഭാരവാഹികള്‍ നിലവില്‍വന്നു എന്നതരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ മനപൂര്‍വം സൃഷ്ടിക്കുന്നതുമാണെന്ന് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സലീന പ്രക്കാനവും സംസ്ഥാന സെക്രട്ടറി വേളമാനൂര്‍ സുരേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന രീതിയാണ് സംഘടനക്കുള്ളത്. ഡി എച്ച് ആര്‍ എം 8-ാം സംസ്ഥാന സമ്മേളനം 2015          ഡിസംബറില്‍ കൊല്ലം ടൗണ്‍ഹാളില്‍ നടക്കുകയും സംസ്ഥാന ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ പാലോട് രവി ഉദ്ഘാടനം ചെയ്യുകയും ചെയ്തതാണ്. സമ്മേളനത്തി മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രസ്തുത തിരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് കംട്രോളറായി തിരഞ്ഞെടുക്കപ്പെട്ട വി വി ശെല്‍വരാജ് സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ അസംതൃപ്തനായിരുന്നു. ഇതേ തുടര്‍ന്ന് വി വി ശെല്‍വരാജ് തട്ടിക്കൂട്ടിയതാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന സംസ്ഥാനഭാരവാഹികളുടെ ലിസ്റ്റ്.
വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ വര്‍ക്കല ചാവര്‍കോട് യോഗം  ചേരുകയും വാര്‍ത്തക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
യോഗത്തില്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സലീന പ്രക്കാനം, സെക്രട്ടറി സുരേഷ് വേളമാനൂര്‍, ട്രഷറര്‍ അജിത കീഴ്പാലൂര്‍, സംസ്ഥാന വൈസ്‌ചെയര്‍മാന്‍ സജി കൊല്ലം, സംസ്ഥാന ജോയിന്റ് സെക്രട്ടറി അജയന്‍ പുളിമാത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ടി.രമ, സുധിപള്ളിമണ്‍, സജി ഇട്ടിവ, രനുരാജ് പുത്തൂര്‍, ദിവിന്‍ ഗുരുവായൂര്‍, ദീപു മയ്യനാട്, വിജയകുമാര്‍ വെളിച്ചിക്കാല, രാജന്‍ കുളക്കട, വിജയ ചെമ്മരുതി, രമ്യ.എസ്സ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday 6 August 2015

DHRM ന്റെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 28ന് നടക്കുന്ന യജനാനന്‍ അയ്യന്‍കാളിയുടെ 152-ാം ജന്മവാര്‍ഷികദിനാഘോഷപരിപാടിയുടെ നോട്ടീസ് പ്രചരണം

യജനാനന്‍ അയ്യന്‍കാളിയുടെ 152-ാം ജന്മവാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ച് DHRMന്റെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 28ന് നടക്കുന്ന സ്ത്രീധനരഹിത സമൂഹവിവാഹത്തിന്റേയും വരമൊഴിമഹോത്സവത്തിന്റേയും ഭാഗമായി 2015 ആഗസ്റ്റ് 1 മുതല്‍ ആരംഭിച്ച നോട്ടീസ് പ്രചരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍



 

 

 

Wednesday 22 July 2015